Faqs

പ്രവാസി മലയാളി വിഷയങ്ങൾക്ക് നിയമപരിഹാരം

പതിവ് ചോദ്യങ്ങൾ

1. ആരാണ് പ്രവാസി മലയാളി?

കേരളത്തിനുപുറത്ത് ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലും (മറുനാടൻ ) വിദേശങ്ങളിലും (വിദേശ ) ജീവിക്കുന്ന മലയാളികളെ പൊതുവേ പ്രവാസിമലയാളികൾ എന്നുപറയാം. ഇന്ത്യക്ക് പുറത്തു ജീവിക്കുന്ന മലയാളികൾ Non-Resident Indians/Overseas Citizen of India (OCI)/Person of Indian Origin (PIO) എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവരാണ്. തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ (182 ദിവസം ) വിദേശത്ത് കഴിയുന്ന മലയാളികളുൾപ്പെടെയുള്ള ഇൻഡ്യക്കാരെ Non-Resident Indians (NRI) എന്ന് വിളിക്കാം. അവർ വിദേശത്ത് താമസക്കാരാണെങ്കിലും ഇൻഡ്യൻ പാസ്പോർട്ടുള്ളവരാണ്. എന്നാൽ PIO & OCI വിഭാഗത്തിൽ പെടുന്നവർ ഇൻഡ്യൻ വംശജരായ വിദേശ പൗരന്മാരാണ്. അവർക്ക് ഇൻഡ്യൻ പാസ്പോർട്ട് ഉണ്ടായിരിക്കില്ല. പാസ്‌പോർട്ടിന് പകരം അവർക്ക് PIO/ OCI കാർഡാണ് നൽകുക. എന്നാൽ സാമ്പത്തിക/ ധനകാര്യ/വിദ്യാഭ്യാസ വിഷയങ്ങളിൽ അവർതമ്മിൽ വ്യത്യാസങ്ങളില്ല. എപ്പോൾ വേണമെങ്കിലും വിസ കൂടാതെ ഇൻഡ്യ സന്ദർശിക്കാനോ വസ്തുക്കൾ വാങ്ങാനോ ഇൻഡ്യൻ കോടതികളിൽ കൂടി തങ്ങളുടെ അവകാശം സംരക്ഷിക്കാനോ PIO/OCI വിഭാഗക്കാർക്ക് അവർക്കവസരമുണ്ടായിരിക്കും

2. പ്രവാസിമലയാളികൾക്കുവേണ്ടിയുള്ള നിങ്ങളുടെ നിയമസേവനങ്ങൾ എന്തൊക്കെയാണ്?

അഭിഭാഷകർ വിരമിച്ച പോലീസ്-റവന്യൂ-രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ കൗൺസിലർമാർ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരുടെ സേവനങ്ങൾ എപ്പോഴും ലഭ്യമാകുമെന്നതിനാൽ പ്രവാസിമലയാളികളുടെ എല്ലാവിധത്തിലുമുള്ള നിയമപ്രശ്നങ്ങൾ ഞങ്ങൾക്ക് കൈകാര്യം ചെയ്യാനാവും.

  • സൗജന്യനിയമോപദേശം
  • ക്രിമിനലും സിവിലുമായ വ്യവഹാരങ്ങൾ (മജിസ്‌ട്രേറ്റ്/മുനിസിഫ് കോടതികൾ,ജില്ലാ കോടതികൾ, ഹൈക്കോടതി, സുപ്രീം കോടതി)
  • മുക്ത്യാര്‍ (POWER OF ATTORNEY)
  • വിദേശരാജ്യങ്ങളിലെ കോടതി വിധികൾ കേരളത്തിൽ നടപ്പാക്കുന്നത്
  • കേരളത്തിൽ ഉണ്ടാകുന്ന വസ്തു സംബന്ധമായ പ്രശ്നങ്ങൾ
  • സഹകരണസംഘങ്ങൾ, കമ്പനികൾ, ചാരിറ്റബിൾ സൊസൈറ്റികൾ, ട്രസ്റ്റുകൾ തുടങ്ങിയവയുടെ രൂപീകരണം
  • ഇൻഷുറൻസ്, ബാങ്കുകൾ, ധനകാര്യസ്ഥാപങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • വിൽപത്രങ്ങളും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകളും
  • പോലീസ്, റവന്യു, രജിസ്‌ട്രേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • വിദേശരാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • വിദേശത്ത് മരണമടയുന്നവയുടെ ശമ്പളം, സർവീസ് ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം, വ്യവഹാരങ്ങൾ തുടങ്ങിയവ
  • വിദേശജോലിക്ക് പോകുന്ന കേന്ദ്ര-കേരള സർക്കാർ ജീവനക്കാരുടെ സേവനപ്രശ്നങ്ങൾ
  • പാസ്പോർട്ട്/പൗരത്വ പ്രശ്നങ്ങൾ
  • ടാക്സ്, കസ്റ്റംസ് നിയമങ്ങൾ
  • വൈവാഹിക/ഗാർഹിക പ്രശ്നങ്ങൾ
  • ദത്തെടുക്കൽ
  • നോർക്ക, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പ്രവാസിക്ഷേമനിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
  • ദേശീയ പെൻഷൻ പദ്ധതി
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷേമപദ്ധതികൾ
3. എന്തൊക്കെയാണ് സൗജന്യ സേവനങ്ങൾ?

നിങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ലഭ്യമായ മൊത്തം വിവരങ്ങളും രേഖകളും നൽകുന്ന പക്ഷം ഞങ്ങൾ ആ വിഷയത്തെക്കുറിച്ച് പഠിച്ച് കേസിൻറെ സാദ്ധ്യതകളും പരിമിതികളും വിശദീകരിച്ചതിനുശേഷം ഒരു നിയമോപദേശം നൽകുന്നതാണ്. ഈ സേവനം സൗജന്യമായിരിക്കും

4. കോടതിയിൽ പരാതി കൊടുക്കുന്നതിന് പ്രവാസി നേരിട്ട് ഹാജരാവേണ്ടതുണ്ടോ?

വേണ്ട. അടുത്ത സുഹൃത്തിനോ കുടുംബാംഗത്തിനോ മുക്ത്യാർ നൽകിയാൽ ആ വ്യക്തിക്ക് നിങ്ങൾക്കുവേണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്യാവുന്നതാണ്. മുക്ത്യാർ നിങ്ങൾ ജീവിക്കുന്ന/ജോലിചെയ്യുന്ന രാജ്യത്തെ ഇൻഡ്യൻ കാര്യാലയത്തിൽ നിന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്.

5. സേവനങ്ങൾക്ക് നിങ്ങൾ എത്ര തുകയാണ് ഈടാക്കുന്നത്?

നിശ്ചിതമായ ഒരു ഫീസില്ല. കേസിൻറെ സ്വഭാവമനുസരിച്ച് ഫീസും വ്യത്യസ്തമായിരിക്കും. എന്നാൽ കേസിൻറെ സ്വഭാവവും നടപടിക്രമങ്ങളും പ്രതീക്ഷിക്കുന്ന കാലാവധിയും കണക്കാക്കിയതിനുശേഷം നിശ്ചയിക്കുന്ന ഫീസ് അന്തിമമായിരിക്കും.

6. എവിടെയാണ് നിങ്ങളുടെ ഓഫീസ് ലൊക്കേഷൻ?

വഞ്ചിയൂർ കോടതി സമുച്ചയത്തിന് സമീപം മാതൃഭൂമി ഓഫീസിനടുത്താണ് ഞങ്ങളുടെ സ്ഥാപനം സ്ഥിതിചെയ്യുന്നത്

7. നിങ്ങളെ എങ്ങനെ ബന്ധപ്പെടണം?

നിങ്ങൾക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ എപ്പോൾ വേണമെങ്കിലും മേൽപ്പറഞ്ഞ വിലാസത്തിലുള്ള ഞങ്ങളുടെ ഓഫീസ് സന്ദർശിക്കാം. ബന്ധപ്പെടേണ്ട മറ്റ് മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.

രാവിലെ 9.30AM to 6.00 PM IST ആണ് ഞങ്ങളുടെ പ്രവൃത്തി സമയം. എന്നാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും ഫോണിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
address -->

NRK നിയമ സേവനങ്ങള്‍: വിദേശമലയാളികളുടെ നിയമപരമായ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സേവനദാതാക്കൾ

പാസ്പോർട്ട്, പൗരത്വം,സ്ഥാവരജംഗമ വസ്തുക്കൾ, വൈവാഹികം, കൺസ്യൂമർ, അഡ്മിനിസ്ട്രേറ്റീവ് നിയമം, ക്ഷേമ വിഷയങ്ങള്‍ തുടങ്ങി വിദേശ മലയാളികളുടെ നിയമസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗ്രൂപ്പാണ് ഞങ്ങളുടേത്.

TOP