2020-ൽ സ്ഥാപിക്കപ്പെട്ട NRK ലീഗൽ സർവീസസ്, നിയമ ഉപദേശകർ, കൗൺസിലർമാർ (ക്ലിനിക്കൽ & നോൺ ക്ലിനിക്കൽ), വിരമിച്ച കേരള സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ...
ഞങ്ങളെക്കുറിച്ച്25 ലക്ഷത്തോളം മലയാളികൾ കേരളത്തിന് പുറത്ത് വിവിധ ഇൻഡ്യൻ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി പ്രധാനമായും തൊഴിൽപരമായ കാരണങ്ങളാൽ കഴിഞ്ഞുവരുന്നതായി കണക്കാക്കപ്പെടുന്നു. ഇൻഡ്യയിൽ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കട്ട, ബംഗളുരു തുടങ്ങിയ മെട്രോപോളിറ്റൻ നഗരങ്ങളിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളായ സൗദി അറേബ്യ, യു എ ഇ, ഖത്തർ. ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും, യു എസ് എ, കാനഡ, ഓസ്‌ട്രേലിയ, ന്യുസിലാൻറ്, ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മലയാളികളുടെ സാന്നിദ്ധ്യം ധാരാളമായുണ്ട്. ഓരോ രാജ്യങ്ങളിലുമുള്ള മലയാളികളും കേരളവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ സവിശേഷവും വൈവിധ്യപൂർണ്ണങ്ങളുമായ പ്രശ്നങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി പരിഹരിക്കുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.
ഒരു പ്രത്യേക വിഷയവുമായി ഞങ്ങളെ സമീപിക്കുന്ന വിദേശമലയാളിയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ വിജയ -പരാജയ സാദ്ധ്യതകൾ വിലയിരുത്തി സൗജന്യമായ നിയമോപദേശം ഞങ്ങൾ കൊടുക്കുന്നു. വിഷയം വ്യവഹാരത്തിലേക്കോ മറ്റ് നടപടികളിലേക്കോ പോകണമെന്ന് തീരുമാനിക്കുന്നപക്ഷം സാദ്ധ്യമായ എല്ലാ വിവരങ്ങളും വിവിധ സ്രോതസുകളിൽനിന്നും സമാഹരിക്കുകയും ആവശ്യമായ നടപടിക്രമങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. സിവിൽ-ക്രിമിനൽ കോടതികൾ, ട്രിബ്യുണലുകൾ, ലോകായുക്ത, ഓംബുഡ്‌സ്മാൻ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പ്രശ്നപരിഹാരത്തിനുള്ള എല്ലാ വേദികളും ഉപയോഗിക്കാൻ കഴിയും
ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യുസിലാൻറ് തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിലെയും മലയാളികളുടെ തൊഴിലും ജീവിതസാഹചര്യങ്ങളും തമ്മിൽ വളരെ അന്തരമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുടിയേറിയവർക്ക് ആ രാജ്യങ്ങൾ പൗരത്വം കൊടുക്കുന്നില്ല. അവർ കരാർ ജോലിയാണ് ചെയ്യുന്നത്. കരാർ കാലാവധി കഴിയുന്ന മുറക്ക് അവർക്ക് തിരിച്ച് സ്വന്തം നാട്ടിൽ മടങ്ങി വരേണ്ടതുണ്ട്. അത്തരം രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർ നിശ്ചിത സമയത്തിനുള്ളിൽ പരമാവധി ധനസമാഹരണം നടത്തുകയും നാട്ടിൽ വന്ന് സ്ഥിരതാമസമാവുകയുമാണ് ചെയ്തുവരുന്നത്. നേരെമറിച്ച് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലിനായി കുടിയേറുന്നവർ ആ രാജ്യങ്ങളിലെ പൗരത്വമോഹികളാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ പൗരത്വം ലഭിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് ഇൻഡ്യൻ പൗരത്വം ഉപേക്ഷിക്കേണ്ടതായി വരുന്നു. എങ്കിലും നാട്ടിലുണ്ടായിരുന്നപ്പോൾ അവർക്ക് പിന്തുടർച്ചയായി കൈവരുകയോ അവർ വാങ്ങുകയോ ചെയ്ത സ്ഥാവരവസ്തുവഹകൾ കൈമാറ്റം ചെയ്യുന്നതും അതിന്മേലുള്ള കടന്നുകയറ്റങ്ങൾ ചെറുക്കുന്നതും വലിയ വെല്ലുവിളിതന്നെയാണ്. ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പല സന്ദർഭങ്ങളിലും നേരിടേണ്ടിവന്നേക്കാം. ഗൾഫ് രാജ്യങ്ങളിലെ കരാർ കാലാവധി അവസാനിപ്പിച്ച് മടങ്ങിവരുന്ന തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ ക്ഷേമപദ്ധതികൾ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്നതിലും ഞങ്ങൾക്ക് വലിയ പങ്കുവഹിക്കാനാവും. ഇതെല്ലാം സാധ്യമാവുന്നത് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വിദഗ്ധരുടെ സഹകരണം വഴിയാണ്.
താഴെപ്പറയുന്ന സേവനങ്ങളിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ പ്രൊഫഷണൽ ഗ്രൂപ്പാണ് ഞങ്ങൾ
പാസ്പോർട്ട്, പൗരത്വം,സ്ഥാവരജംഗമ വസ്തുക്കൾ, വൈവാഹികം, കൺസ്യൂമർ, അഡ്മിനിസ്ട്രേറ്റീവ് നിയമം, ക്ഷേമ വിഷയങ്ങള്‍ തുടങ്ങി വിദേശ മലയാളികളുടെ നിയമസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗ്രൂപ്പാണ് ഞങ്ങളുടേത്.