About NRK Legal

പ്രവാസി മലയാളി വിഷയങ്ങൾക്ക് നിയമപരിഹാരം

ഞങ്ങളെക്കുറിച്ച്.

വിദേശത്തും ഇതര ഇൻഡ്യൻ സംസ്ഥാനങ്ങളിലും ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നിയമപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഒരു വേദി എന്ന നിലയിലാണ് അഭിഭാഷകർ, സർക്കാർ സർവീസിൽ നിന്നും വിരമിച്ച പോലീസ്-റവന്യൂ-രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്ലിനിക്കലും നോൺ ക്ലിനിക്കലുമായ കൗൺസിലർമാർ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് 2011-ൽ എൻ ആർ കെ ലീഗൽ സർവീസസ് (www.nrklegal.com) ആരംഭിക്കുന്നത്.

ആരാണ് ഞങ്ങൾ

25 ലക്ഷത്തോളം മലയാളികൾ കേരളത്തിന് പുറത്ത് വിവിധ ഇൻഡ്യൻ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി പ്രധാനമായും തൊഴിൽപരമായ കാരണങ്ങളാൽ കഴിഞ്ഞുവരുന്നതായി കണക്കാക്കപ്പെടുന്നു. ഇൻഡ്യയിൽ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കട്ട, ബംഗളുരു തുടങ്ങിയ മെട്രോപോളിറ്റൻ നഗരങ്ങളിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളായ സൗദി അറേബ്യ, യു എ ഇ, ഖത്തർ. ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും, യു എസ് എ, കാനഡ, ഓസ്‌ട്രേലിയ, ന്യുസിലാൻറ്, ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മലയാളികളുടെ സാന്നിദ്ധ്യം ധാരാളമായുണ്ട്. ഓരോ രാജ്യങ്ങളിലുമുള്ള മലയാളികളും കേരളവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ സവിശേഷവും വൈവിധ്യപൂർണ്ണങ്ങളുമായ പ്രശ്നങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി പരിഹരിക്കുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.

ഞങ്ങളെന്തു ചെയ്യുന്നു?

ഒരു പ്രത്യേക വിഷയവുമായി ഞങ്ങളെ സമീപിക്കുന്ന വിദേശമലയാളിയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഷയത്തിന്റെ വിജയ -പരാജയ സാദ്ധ്യതകൾ വിലയിരുത്തി സൗജന്യമായ നിയമോപദേശം ഞങ്ങൾ കൊടുക്കുന്നു. വിഷയം വ്യവഹാരത്തിലേക്കോ മറ്റ് നടപടികളിലേക്കോ പോകണമെന്ന് തീരുമാനിക്കുന്നപക്ഷം സാദ്ധ്യമായ എല്ലാ വിവരങ്ങളും വിവിധ സ്രോതസുകളിൽനിന്നും സമാഹരിക്കുകയും ആവശ്യമായ നടപടിക്രമങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. സിവിൽ-ക്രിമിനൽ കോടതികൾ, ട്രിബ്യുണലുകൾ, ലോകായുക്ത, ഓംബുഡ്‌സ്മാൻ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പ്രശ്നപരിഹാരത്തിനുള്ള എല്ലാ വേദികളും ഉപയോഗിക്കാൻ കഴിയും

എന്തുകൊണ്ട് ഞങ്ങൾ?

ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യുസിലാൻറ് തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിലെയും മലയാളികളുടെ തൊഴിലും ജീവിതസാഹചര്യങ്ങളും തമ്മിൽ വളരെ അന്തരമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുടിയേറിയവർക്ക് ആ രാജ്യങ്ങൾ പൗരത്വം കൊടുക്കുന്നില്ല. അവർ കരാർ ജോലിയാണ് ചെയ്യുന്നത്. കരാർ കാലാവധി കഴിയുന്ന മുറക്ക് അവർക്ക് തിരിച്ച് സ്വന്തം നാട്ടിൽ മടങ്ങി വരേണ്ടതുണ്ട്. അത്തരം രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർ നിശ്ചിത സമയത്തിനുള്ളിൽ പരമാവധി ധനസമാഹരണം നടത്തുകയും നാട്ടിൽ വന്ന് സ്ഥിരതാമസമാവുകയുമാണ് ചെയ്തുവരുന്നത്. നേരെമറിച്ച് യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ തൊഴിലിനായി കുടിയേറുന്നവർ ആ രാജ്യങ്ങളിലെ പൗരത്വമോഹികളാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ പൗരത്വം ലഭിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് ഇൻഡ്യൻ പൗരത്വം ഉപേക്ഷിക്കേണ്ടതായി വരുന്നു. എങ്കിലും നാട്ടിലുണ്ടായിരുന്നപ്പോൾ അവർക്ക് പിന്തുടർച്ചയായി കൈവരുകയോ അവർ വാങ്ങുകയോ ചെയ്ത സ്ഥാവരവസ്തുവഹകൾ കൈമാറ്റം ചെയ്യുന്നതും അതിന്മേലുള്ള കടന്നുകയറ്റങ്ങൾ ചെറുക്കുന്നതും വലിയ വെല്ലുവിളിതന്നെയാണ്. ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പല സന്ദർഭങ്ങളിലും നേരിടേണ്ടിവന്നേക്കാം. ഗൾഫ് രാജ്യങ്ങളിലെ കരാർ കാലാവധി അവസാനിപ്പിച്ച് മടങ്ങിവരുന്ന തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ ക്ഷേമപദ്ധതികൾ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്നതിലും ഞങ്ങൾക്ക് വലിയ പങ്കുവഹിക്കാനാവും. ഇതെല്ലാം സാധ്യമാവുന്നത് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വിദഗ്ധരുടെ സഹകരണം വഴിയാണ്

NRK Legal Services

ഞങ്ങളെക്കുറിച്ചുള്ള ചെറിയ വിവരണം

സിവിലും ക്രിമിനലുമായ വ്യവഹാരങ്ങൾ, സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ, കുടുംബ-വൈവാഹിക പ്രശ്നങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ, മോട്ടോർ വാഹനാപകട നഷ്ടപരിഹാരങ്ങൾ, വിവിധ ട്രിബ്യുണലുകൾ (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ, തദ്ദേശ സ്വയംഭരണ ട്രിബ്യുണൽ തുടങ്ങിയവ), ലോകായുക്ത, ഓംബുഡ്‌സ്‌മാൻ, മനുഷ്യാവകാശ കമ്മിഷൻ, പ്രൈവറ്റ് ഇന്റർനാഷണൽ ലാ, പാസ്പോർട്ട്-പൗരത്വ നിയമങ്ങൾ, പ്രവാസിൾക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ പ്രവാസിമലയാളികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നിയമവിഷയങ്ങൾ ഞങ്ങൾ വിജയകരമായി കൈകാര്യം ചെയ്തുവരുന്നു. വിദേശമലയാളികൾക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന മുക്ത്യാർകാരൻ (Power of Attorney holder) വഴി ഇൻഡ്യൻ കോടതികൾ വഴി നീതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും ഞങ്ങൾ അവലംബിക്കുന്നത്. അപ്രകാരം വിദേശമലയാളിയുടെ വിലപ്പെട്ട സമയവും ധനവും ലാഭിക്കാനാവും. വ്യവഹാരങ്ങളുടെ ഏത് ഘട്ടത്തിലും വിദേശമലയാളികൾക്ക് ഞങ്ങളുടെ ഓഫീസുമായി ഓൺലൈനായോ ഫോൺ മുഖേനയോ ബന്ധപ്പെടാനോ കേസിന്റെ പുരോഗതി മനസ്സിലാക്കാനോ കഴിയുന്നതാണ്

01. കാഴ്ചപ്പാട്
പ്രവാസത്തിന്റെയും പ്രവാസിമലയാളികളുടെയും സങ്കീർണ്ണങ്ങളായ മാനസിക വ്യഥകൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട്, കോടതികളും ട്രിബ്യുണലുകളും തർക്കപരിഹാര ഫോറങ്ങളും വഴി വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവരുടെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസിമലയാളികളുടെ നിയമപ്രശ്നങ്ങൾക്ക് സത്വര പരിഹാരം തേടുക എന്നതാണ് ഞങ്ങൾ പിന്തുടർന്നുവരുന്ന നയം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, കുറഞ്ഞ ചെലവിൽ ഏറ്റവും ഫലപ്രദമായ നിയമപരിഹാരം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
02. ദർശനം
നിയമവിഷയങ്ങൾക്ക് ധാർമ്മികതയിലൂന്നിയ പ്രൊഫഷണൽ സേവനം പ്രവാസിമലയാളികളുടെ വാതിൽപ്പടിയിൽ തന്നെ എത്തിക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കേരളത്തിലെ രണ്ട് നഗരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മലയാളികൾ കൂടുതലുള്ള ഇന്ത്യയിലെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട വിദേശരാജ്യങ്ങളിലും സേവനം വ്യാപിപ്പിക്കുന്നപക്ഷം ഞങ്ങളുടെ വിദഗ്ധരുമായി നേരിട്ടുതന്നെ കൂടിക്കാഴ്ച നടത്തുന്നതിനും വ്യവഹാരങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമുള്ള സാഹചര്യം സംജാതമാക്കുകയെന്നതാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്

NRK നിയമ സേവനങ്ങള്‍: വിദേശമലയാളികളുടെ നിയമപരമായ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സേവനദാതാക്കൾ

പാസ്പോർട്ട്, പൗരത്വം,സ്ഥാവരജംഗമ വസ്തുക്കൾ, വൈവാഹികം, കൺസ്യൂമർ, അഡ്മിനിസ്ട്രേറ്റീവ് നിയമം, ക്ഷേമ വിഷയങ്ങള്‍ തുടങ്ങി വിദേശ മലയാളികളുടെ നിയമസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗ്രൂപ്പാണ് ഞങ്ങളുടേത്.

TOP